Advertisement

റൂമിയോണിന് വന്‍ ഡിമാന്‍ഡ്; സിഎന്‍ജി ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട

September 26, 2023
Google News 0 minutes Read
Toyota Rumion

എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ടയുടെ റൂമിയോണിന് വന്‍ ഡിമാന്‍ഡ്. പ്രതീക്ഷിച്ചതിലും അധികം ബുക്കിങ്ങുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് റൂമിയോണിന്റെ സിഎന്‍ജി പതിപ്പിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തുകയാണെന്ന് ടൊയോട്ട അറിയിച്ചു. വാഹനം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുന്ന സമയം കുറയ്ക്കുന്നതിനായാണ് ബുക്കിങ് നിര്‍ത്തിയത് എന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞമാസമാണ് ടൊയോട്ട മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബ്രാന്‍ഡ് എന്‍ജിനീയറിങ് പതിപ്പ് റൂമിയോണിനെ വിപണിയില്‍ എത്തിയത്. ടൊയോട്ട വാഹന നിരയിലെ രണ്ടാമത്തെ എം.പി.വി. മോഡലായാണ് റൂമിയോണ്‍ എത്തിച്ചിരിക്കുന്നത്. പെട്രോള്‍, സി.എന്‍.ജി. പതിപ്പുകളിലാണ് റൂമിയോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആറു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 10.29 ലക്ഷം രൂപ മുതലാണ്. ഒരു വേരിയന്റില്‍ മാത്രം എത്തുന്ന സി.എന്‍.ജി. മോഡലിന് 11.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 136 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എന്‍.ജി. പതിപ്പ് 88 ബി.എച്ച്.പി. പവറാണ് ഉല്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോ മാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പെട്രോള്‍ മാനുവല്‍ മോഡലിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററും സി.എന്‍.ജിക്ക് 26.11 കിലോമീറ്ററും കമ്പനി ഉറപ്പുനല്‍കുന്നു.

ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഇന്ധനക്ഷമത, വിശാലമായ സ്പേസും വാഹനത്തിന്റെ വിവിധ ഫീച്ചറുകളില്‍ ഒന്നാണ്. ഇന്റീരിയര്‍ എര്‍ട്ടിഗയും റൂമിയോണും സമാനമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മുന്‍നിരയില്‍ ക്യാപ്റ്റന്‍ സീറ്റും പിന്നിലെ രണ്ട് നിരകളിലായി ബെഞ്ച് സീറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. നാല് എയര്‍ബാഗ്, ഹിന്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി. ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷ ഉറപ്പാക്കുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here