ഭയന്ന് തെളിവ് നശിപ്പിച്ചു; അനന്തകുമാർ കുറ്റം സമ്മതിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി

പാടത്തിന്റെ ഉടമ അനന്തകുമാർ കുറ്റം സമ്മതിച്ചു എന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്. ഇയാൾ ഭയപ്പെട്ട് തെളിവ് നശിപ്പിക്കുകയായിരുന്നു എന്നും ആർ ആനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. (palakkad dead body police)
മൃതദേഹം പുറത്തേക്ക് വരാതിരിക്കാൻ വയറ് കീറി. മൃതദേഹം കുഴിച്ചിടാൻ സഹായികളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണ്. അനധികൃതമായി വൈദ്യുതി ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തും. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി തെളിവെടുപ്പും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തൻ
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിരുന്നു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു.
കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്.
ഇതിനിടെ, ലീസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. കസബ പൊലീസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് ബിജെപി പറഞ്ഞു. സാധാരണ അടിപിടിക്കേസിന് പൊലീസ് യുവാക്കളുടെ വീടുകളിൽ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഒളിവിൽ പോയവരെ പിന്തുടർന്നതാണ്. കാണ്മാനില്ലെന്ന് അമ്മ പരാതി നൽകിയിട്ടും സ്വീകരിച്ചില്ല എന്നും ബിജെപി ആരോപിക്കുന്നു.
Story Highlights: palakkad youth dead body police update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here