Advertisement

‘അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇഡി’; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എംകെ കണ്ണൻ

September 27, 2023
Google News 2 minutes Read
thrissur bank president kannan

അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂർ സഹകരണബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണൻ. അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട്. പിന്നെയല്ലേ ഇഡി. തനിക്ക് ഒരു ബിനാമി അക്കൗണ്ടുമില്ലെന്നും കണ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. (thrissur bank president kannan)

അറസ്റ്റിനെ ഭയക്കുന്നില്ല. ഇഡിക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ഒരു ബിനാമി അക്കൗണ്ട് പോലുമില്ല. എല്ലാ ഇടപാടുകളും സുതാര്യമാണ്. തനിക്കൊരു ബിനാമി അക്കൗണ്ടുമില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇഡി എന്നും എം.കെ കണ്ണൻ പറഞ്ഞു.

Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; CPIM നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ ഇഡി കസ്റ്റഡിയില്‍

അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. അരവിന്ദാക്ഷൻ്റെ ബിസിനസ്സോ ഇടപാടുകളോ അറിയില്ല. സതീഷ്കുമാറിന്റെ നിക്ഷേപത്തെ കുറിച്ച് അറിയില്ല. മാധ്യമങ്ങൾ കള്ളക്കഥ പ്രസിദ്ധീകരിക്കരുത്. അനിൽ അക്കര കൊണ്ടുക്കൊടുത്ത പരാതി അതേപടി കൊടുക്കുകയാണ് ചെയ്തത്. ശുദ്ധമായ അസംബന്ധം പ്രചരിപ്പിക്കുകയാണ്. അനിൽ അക്കരയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്.

ഇഡിയുടെ പീഡനം നോട്ടം കൊണ്ടും കൊണ്ട് ഭാഷ്യം കൊണ്ടുമാണ്. മൂന്നരമിനുട്ട് ചോദ്യം ചെയ്യുന്നതിന് മണിക്കൂറുകൾ എടുക്കുന്നു. 29ന് ഇഡിക്ക് മുൻപിൽ ഹാജരാകും. പാസ്പോർട്ട് ഹാജരാക്കില്ല. തപ്പി എടുക്കണം. ഇഡി ഭയപ്പെടുത്തി, ഭീഷണിപ്പെടുത്തി. ജയിലിൽ പോകണ്ടി വരും, ജാമ്യം കിട്ടില്ല എന്ന് ഭീഷണിപ്പെടുത്തി. അവർക്ക് ഒരാളെ കേസിൽപെടുത്താൻ അത്ര പണി ഉണ്ടോ? കള്ള മൊഴി എഴുതി വാങ്ങിയാൽ മതിയല്ലോ. അറസ്റ്റും ഭീഷണിയും പ്രശ്നമല്ല. എന്തും ഫേസ് ചെയ്യാൻ റെഡിയാണ്. പാർട്ടി ഒറ്റക്കെട്ടാണ്. ഇഡിയെ ഭയപ്പെടുന്നില്ല. ആക്രമിക്കുകയാണെങ്കിൽ ആകട്ടെ. ഒരു തരത്തിലും മാറി നിൽക്കില്ല. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: thrissur co operative bank president mk kannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here