ഭൂമിയുടെ വലയംവിട്ട് ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍

ഭൂമിയുടെ വലയം വിട്ട് ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള യാത്ര ആരംഭിച്ചു. ഇതുവരെ ഭൂമിയില്‍ നിന്ന് 9.2ലക്ഷം കിലോമീറ്റര്‍ ദൂരം ആദിത്യ എല്‍ വണ്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.(Aditya L 1 India’s solar mission leaves Earth’s orbit)
ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ച് പോയിന്റെ ലക്ഷ്യമാക്കിയാണ് നിലവില്‍ ആദിത്യ എല്‍ വണ്ണിന്റെ സഞ്ചാരം. ചൊവ്വാ ദൗത്യമായ മംഗള്‍യാന് ശേഷം ഭൂമിയുടെ ഗോളവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യ എല്‍ വണ്‍.
ആദിത്യ എല്‍ വണ്ണിന്റെ നാലാം തവണയും ഭ്രമണപഥം ഉയര്‍ത്തി കഴിഞ്ഞശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് പേടകത്തെ അയച്ച് എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.
സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.
Story Highlights: Aditya L 1 India’s solar mission leaves Earth’s orbit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here