Advertisement

ഹേമമാലിനി ജനങ്ങള്‍ക്ക് അതൃപ്തിയുള്ള നേതാക്കളുടെ പട്ടികയില്‍, ബ്രിജ് ഭൂഷണ് ടിക്കറ്റ് ലഭിച്ചേക്കും; തെരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

September 30, 2023
Google News 3 minutes Read
BJP's plans and preparations for 2024 Lok sabha election

2024-ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമോ എന്ന ആശങ്കയില്‍ ബിജെപി സിറ്റിങ് എം.പിമാരും നേതാക്കളും. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥത പുകയുന്നത്. ജനപ്രീതിയും സ്വീകാര്യതയുമുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഉത്തര്‍പ്രദേശില്‍ 24 ഓളം എം.പിമാരില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. (BJP’s plans and preparations for 2024 Lok sabha election)

മഥുര എം.പി ഹേമ മാലിനിയും മീററ്റ് എം.പി രാജേന്ദ്ര അഗര്‍വാളും ജനങ്ങള്‍ക്ക് അതൃപ്തിയുള്ള നേതാക്കളുടെ പട്ടികയിലുണ്ട്. വരുണ്‍ ഗാന്ധിക്കും ബ്രിജ് ഭൂഷനും വീണ്ടും ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. വനിത സംവരണ നിയമ പശ്ചാത്തലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്‍തൂക്കം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചാരണത്തിനും ബിജെപി തയാറെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ദുര്‍ബലമായ 40 സ്ഥലങ്ങളെ കണ്ടെത്തി അവിടെ പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ബിജെപി തയാറെടുക്കുകയാണ്.

Story Highlights: BJP’s plans and preparations for 2024 Lok sabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here