ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് പതിനൊന്നാം സ്വർണം; ഗോൾഫിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 11 –ാം സ്വർണം. ട്രാപ്പ് ഷൂട്ടിങ് ഇനത്തിൽ പുരുഷ ടീമാണ് സ്വർണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാർ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വനിതാ ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ മെഡലാണിത്.
തായ്‌പേയ് താരം യുബോൽ അർപിചാര്യ സ്വർണം സ്വന്തമാക്കിയപ്പോൾ അദിതി അശോക് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. രാജേശ്വരി കുമാരി, മനീഷ കീർ, പ്രീതി രജക് എന്നീ മൂവർ ട്രാപ്പ് ഷൂട്ടിങ് വനിതാ വിഭാഗത്തിൽ വെള്ളി നേടിയത്. ബാഡ്മിന്റൻ ഫൈനലിൽ പുരുഷ ടീം ഇന്ന് ഫൈനലിൽ ഇറങ്ങുന്നുണ്ട്. ചൈനയാണ് എതിരാളികൾ. ഏഴാം ദിവസം ടെന്നീസ് മിക്സഡ് ഡബിൾസിലും സ്ക്വാഷ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.
Story Highlights: Kerala’s first Santhosh Trophy win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here