Advertisement

കണ്ണൂർ കോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

October 2, 2023
Google News 2 minutes Read
kannur bomb attack

കണ്ണൂർ കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആളാപായമില്ല. ന്യൂ മാഹി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഷാജി ശ്രീധരൻ നേരത്തെ ആർഎസ്എസ് പ്രവർകനായിരുന്നു. ഇപ്പോൾ സജീവ സംഘടന പ്രവർത്തനമില്ല.

വീട്ടുകാർ കിടന്നുറങ്ങിയപ്പോഴായിരുന്നു വീടിനെ നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: explosive device was thrown to a house at Kannur Kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here