എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്റർ പ്രവർത്തന സജ്ജം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള പുതിയ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. ഒമ്പതരയ്ക്കാണ് ഉദ്ഘാടന ചടങ്ങ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട ഏഴു പുതിയ പദ്ധതികളും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അവലോകന യോഗം എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായത്. 25 കോടി രൂപ മുതൽമുടക്കിൽ ആറു നിലകളിലായാണ് നിർമ്മാണം പൂർത്തീകരിച്ചത്.
സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ക്യാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ ക്യാൻസർ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
Story Highlights: New cancer block at General Hospital ready for opening inaguration pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here