രജൗരിയിൽ ഏറ്റുമുട്ടൽ: 2 സൈനികർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംശയാസ്പദമായ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വനമേഖലകൾ വളഞ്ഞിരുന്നു. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്.
ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
Story Highlights: 2 Soldiers Injured In Encounter With Terrorists In J&K’s Rajouri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here