തായ്‌ലൻഡിലെ മാളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 14 കാരൻ അറസ്റ്റിൽ

തായ്‌ലൻഡിലെ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പ്പ്. ബാങ്കോക്കിലെ ഒരു മാളിലുണ്ടായ വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിയായ 14 കാരനെ തായ് പൊലീസ് അറസ്റ്റ് ചെയ്തു.
ബാങ്കോക്കിലെ ഒരു ആഡംബര ഷോപ്പിംഗ് കേന്ദ്രമായ ‘സിയാം പാരഗൺ’ മാളിലാണ് വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റതായും എമർജൻസി സർവീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ വിദേശ പൗരനാണ്. 14 വയസ്സുള്ള ആൺകുട്ടിയാണ് ആക്രമണത്തിന് പിന്നിൽ.
സിയാം കെംപിൻസ്കി ഹോട്ടലിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്. ‘സിയാം പാരഗൺ’ വെടിവയ്പ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ഉത്തരവിട്ടതായി പ്രധാനമന്ത്രി ശ്രേത്ത തവിസിൻ അറിയിച്ചു. കഴിഞ്ഞ വർഷം നഴ്സറിയിൽ നടന്ന വെടിവെപ്പിൽ 22 കുട്ടികളെ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയിരുന്നു.
Story Highlights: 3 killed in shooting at Bangkok mall; 14-year-old suspected gunman arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here