Advertisement

സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും

October 3, 2023
Google News 2 minutes Read
foreign liquor price to increase from today

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും. ( foreign liquor price to increase from today )

വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്. ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ ഉയരും.

നിലവിൽ 1800 രൂപ മുതലാണു കേരളത്തിൽ വിദേശനിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

Story Highlights: foreign liquor price to increase from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here