Advertisement

അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

October 3, 2023
Google News 2 minutes Read
ISRO conducting all-Kerala drawing competition

ലോക ബഹിരാകാശ വാരാഘോഷം 2023 ന്റെ ഭാഗമായി ഒക്ടോബർ 8 ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ISRO അഖില കേരള ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കൻ്ററി സ്കൂൾ, എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതൻ, തൃശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ് ), കണ്ണൂർ ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കുന്നതാണ്. എൽപി (ക്ലാസ് 1 മുതൽ 4 വരെ), യുപി (ക്ലാസ് 5 മുതൽ 7 വരെ), എച്ച്എസ് (ക്ലാസ് 8 മുതൽ 10 വരെ ), എച്ച്എസ്എസ് (ക്ലാസ് 11-ഉം 12-ഉം) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി, വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

Read Also: ചെറിയ ഇടവേള, അവധി ആഘോഷിക്കാൻ മമ്മൂട്ടി വിദേശത്തേക്ക്; ബിലാൽ പഴയ ബിലാൽ തന്നെയെന്ന് വി.കെ. പ്രശാന്ത് എംഎൽഎ

പങ്കെടുക്കുന്നവർ https://wsweek.vssc.gov.in എന്ന വെബ് സൈറ്റിൽ ഒക്ടോബർ 5-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിഷയം വേദിയിൽ പ്രഖ്യാപിക്കും. സ്കൂൾ ഐഡി കാർഡും പെയിന്റിംഗ് സാമഗ്രികളും സഹിതം ഒക്ടോബർ 8 ന് രാവിലെ 8:30-ന് മൽസരവേദിയിൽ എത്തിച്ചേരുക. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്‌. എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും.

Story Highlights: ISRO conducting all-Kerala drawing competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here