Advertisement

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി മാർ നല്ല രീതിയിൽ പെർഫോം ചെയ്യുന്നു, കെ സുധാകരൻ മത്സരിക്കില്ലെ’; കെ മുരളീധരൻ

October 4, 2023
Google News 2 minutes Read
udf will get 25000 lead says k muraleedharan

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി മാർ നല്ല രീതിയിൽ പെർഫോം ചെയ്യുന്നു,അവർ വീണ്ടും മത്സരിക്കട്ടെയെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ. മത്സരിക്കാൻ സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന് ശേഷമുള്ള 2029ലെ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും.(No Interest to Participate in Loksabha Election-K Muraleedharan)

കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുരളീധരൻ സ്ഥിരീകരിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടി തീരുമാനത്തിനു വഴങ്ങണമെന്നാണ് ഹൈക്കമാന്റ് നിർദേശം. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. താൻ ലോക്സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ വ്യക്തമാക്കി.

Story Highlights: No Interest to Participate in Loksabha Election-K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here