Advertisement

കുവൈറ്റില്‍ സുരക്ഷാപരിശോധനയ്ക്കിടെ പിടിയിലായ നഴ്‌സുമാര്‍ക്ക് മോചനം; സ്വതന്ത്രരാകുന്നത് 23 ദിവസത്തെ തടവിന് ശേഷം

October 4, 2023
2 minutes Read
Nurses arrested during security check released in Kuwait

കുവൈറ്റില്‍ സുരക്ഷാ പരിശോധനക്കിടെ പിടിയിലായ നഴ്സസിന് മോചനം. 23 ദിവസമായി തടവില്‍ കഴിഞ്ഞ 19 മലയാളികള്‍ ഉള്‍പ്പടെ ഉള്ളവരെയാണ് മോചിപ്പിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നഴ്‌സസിനെ വിട്ടയച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച കുവൈറ്റ് അധികാരികള്‍ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. ( Nurses arrested during security check released in Kuwait)

സെപറ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്. അതില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 19 പേര്‍ മലയാളികളാണ്. ആ സ്ഥാപനത്തിന് അവിടെ ക്ലിനിക് നടത്താന്‍ അധികാരമില്ലെന്നാണ് കുവൈറ്റ് അധികാരികള്‍ പറഞ്ഞിരുന്നത്.

Story Highlights: Nurses arrested during security check released in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top