Advertisement

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

October 5, 2023
Google News 1 minute Read
muthalappozhi accident fisherman death

മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറൈൻ എൻഫോഴ്‌സ്മെൻ്റ് ആണ് വിവരം നൽകിയത്.

കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പുതുക്കുറിച്ചി സ്വദേശി ഷാജഹാൻ്റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയടിയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി നൗഫലിൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. വള്ളത്തിൽ 38 മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്.

Story Highlights: muthalapozhi accident fisherman death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here