പാലക്കാട് പേപ്പട്ടിയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട് പന്നിയങ്കര പന്തലാംപാടത്ത് പേവിഷ ബാധയേറ്റ തെരുവ് നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികൾ എന്നിവയ്ക്കുമാണ് കടിയേറ്റത്. വിദ്യാർത്ഥിയായ കിരൺ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസത്രങ്ങൾ കടിച്ചു പറിച്ചു.
ഈ തെരുവ് നായയെ പിന്നീട് നാട്ടുകാർ സമീപത്തെ പറമ്പുകളിൽ തെരഞ്ഞതിനെ തുടർന്ന് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് കണ്ണമ്പ്ര മൃഗാശുപതി ഡോക്ടർ എത്തി പരിശോധന നടത്തി വാക്സിനുകൾ നൽകി. ആക്രമ ശ്രമം നേരിട്ടവർ ആശുപത്രികളിലെത്തി വാക്സിനെടുത്തു.
Story Highlights: palakkad dog attack pet animals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here