സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ ഇന്ന് ബഹ്‌റൈനിൽ അരങ്ങേറും

ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗുമായി ചേർന്ന് സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ റേഡിയോ നാടകമത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങ് നാളെ നടക്കും. ഇതോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജാം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത അഭിനേതാവ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകപാത്ര നാടകമായ ‘പെൺ നടൻ’ അവതരിപ്പിക്കും. നൂറിലധികം വേദികളിൽ അവതരിപ്പിച്ച നാടകം ഇതാദ്യമായാണ് ബഹ്റൈനിൽ അരങ്ങേറുന്നത്.
വൈകിട്ട് കൃത്യം 7.30ന് തന്നെ നാടകം ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുപ്രസിദ്ധ നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടനിലെ പ്രമേയം. വാർത്താസമ്മേളനത്തിൽ സന്തോഷ് കീഴാറ്റൂർ, ബിഎംഎഫ് പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ബി കെ എസ് സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, മീഡിയാ രംഗ് ഡയരക്ടർ രാജീവ് വെള്ളിക്കോത്ത്, ബഹ്‌റൈൻ മലയാളി ഫോറം ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, നാടകമത്സരത്തിന്റെ ചെയർമാൻ സതീഷ് മുതലയിൽ എന്നിവരും സംബന്ധിച്ചു.
Story Highlights: santhosh keezhattoor drama bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here