Advertisement

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും

October 5, 2023
Google News 1 minute Read
state government meeting kozhikode

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും യോഗത്തിൽ ചർച്ചയാകുക.

രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യും. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള പത്ത് വിഷയങ്ങളും ചർച്ച ചെയ്യും.

വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിൽ നിന്നുള്ള കളക്ടർമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Story Highlights: state government meeting kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here