Advertisement

‘വിശ്വാസികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്’; തട്ടം വിവാദത്തിൽ വി.ശിവൻകുട്ടി

October 5, 2023
2 minutes Read

തട്ടം വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുള്ളത്.(V Sivankutty on thattam controversy)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി.പി.ഐ.എം നേതാവ് അനിൽകുമാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ്.വൈ.എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നില്ല. ആനുകൂല്യങ്ങൾ നേടി എടുക്കാനായി സർക്കാറിനെ സമീപിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

Story Highlights: V Sivankutty on thattam controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top