Advertisement

‘ആരോപണം അസംബന്ധം’; ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആര്‍ തള്ളി ന്യൂസ് ക്ലിക്ക്

October 6, 2023
Google News 1 minute Read
news click raid in kerala

ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസില്‍ ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആര്‍ തള്ളി ന്യൂസ് ക്ലിക്ക്. എഫ്‌ഐആറിലെ ആരോപണം അസംബന്ധമാണെന്ന് ന്യൂസ് ക്ലിക്ക്. ചൈനയില്‍ നിന്നോ ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നോ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് വിശദീകരിച്ചു.

പൊലീസ് നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ന്യൂസ് ക്ലിക്ക് നിയമവിരുദ്ധമായി അഞ്ചു വര്‍ഷമായി വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആര്‍. 2019ല്‍ പീപ്പിള്‍ അലൈഡ് ഫോര്‍ ഡെമോക്രസ് ആന്‍ഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. അരുണാചല്‍ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ഒഴിവാക്കാനായി പുര്‍കായസ്ഥ ഷാങ്ഹായ് ആസ്ഥനമായി കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഫ്‌ഐആര്‍.

Story Highlights: NewsClick rejected Delhi Police FIR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here