‘മെയ്‌തികൾക്കും കുക്കികൾക്കും നീതി ഉറപ്പാക്കും’: മണിപ്പൂർ ആക്രമണത്തിൽ മുഖ്യമന്ത്രി

മണിപ്പൂർ കലാപത്തിൽ കൂടുതൽ പ്രതികരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. കലാപത്തിൽ ഉൾപ്പെട്ട കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് സർക്കാർ നീതി ഉറപ്പാക്കും. ബഹുജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിരേൻ സിംഗ് ഇക്കാര്യം പറഞ്ഞത്.
കുക്കികൾ ഇരയായ കേസിലെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നിഷേധിച്ച അദ്ദേഹം ഇരു സമുദായങ്ങൾക്കും നീതി ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി സർക്കാർ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്കൂളുകളും കോളജുകളും ഇന്ന് മുതൽ വീണ്ടും തുടർന്നു. കൂടാതെ മാർക്കറ്റുകളും ഓഫീസുകളും തുറന്നിട്ടുണ്ട്. കാര്യങ്ങൾ ഉടൻ തണുക്കുമെന്ന് പ്രതീക്ഷിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
അക്രമത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചുരാചന്ദ്പൂരും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കാംഗ്‌പോപ്പിയിലും റോഡുകളും ഹൈവേകളും തുറന്നിട്ടുണ്ട്. ഇതെല്ലാം നേരിട്ടെത്തി കണ്ട് മനസിലാക്കാവുന്നതാണ്. മണിപ്പൂർ ഇപ്പോഴും കത്തുന്നതായി പറയുന്നവർ സ്വയം കണ്ട് മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: ‘Will ensure justice for both Meiteis, Kukis:’ Manipur Chief Minister on violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here