നായയുമായി ലൈംഗിക ബന്ധം; മഹാരാഷ്ട്രയിൽ 30 കാരനെതിരെ കേസ്

നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 30 കാരനെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെയിൽ ഭിവണ്ടിയിലാണ് സംഭവം. വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു.
ഒക്‌ടോബർ അഞ്ചിന് രാത്രിയിലാണ് സംഭവം. സ്കൂളിലെ സെക്യൂരിറ്റി ക്യാബിനിൽ വെച്ചാണ് ഇയാൾ നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. സൊസൈറ്റി അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് കേസ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights: FIR against watchman for unnatural sex with dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here