കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ തീപിടിത്തം. അപകടം കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപ്പിടിച്ചതിനാൽ വലിയതോതിൽ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങൾ തുടരുകയാണ്. 10 ഫയർഫോഴ്സ് യുണീറ്റുകൾ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.
Story Highlights: Kozhikode youth congress protest march
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement