Advertisement

സമസ്‌തയുടെ മസ്തിഷ്‌കം ലീഗിനൊപ്പം, തലയിരിക്കുമ്പോൾ വാലാടെണ്ട; സാദിഖലി തങ്ങള്‍

October 9, 2023
Google News 3 minutes Read
League does not need any invitation sadiq ali shihab thangal

സമസ്തയിലെ ലീഗ് വിരുദ്ധർക്ക് മറുപടിയുമായി ലീഗ് ജനറൽ സെക്രട്ടറി സാദിഖ് അലി ശിഹാബ് തങ്ങൾ. സമസ്‌തയുടെ മസ്തിഷ്‌കം ലീഗിനൊപ്പം, തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ല.തട്ടമിടുന്നവരെ പ്രകോപിപ്പിച്ച പരാമര്‍ശത്തെയാണ് മുസ്ലീം ലീഗ് എതിര്‍ത്തത്. അതിനെ വേറെ തരത്തില്‍ വഴി തിരിച്ചുവിടാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. ഇക്കാര്യത്തില്‍ അനാവശ്യ വിവാദത്തിന് സമയമില്ലെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. (Sayyid Sadik Ali Shihab Thangal Reaction on Samastha Issue)

തട്ടമിടുന്നവരെ പ്രകോപിക്കുന്ന പരാമര്‍ശത്തെയാണ് മുസ്ലീം ലീഗ് എതിര്‍ത്തത്. അതാണ് പാര്‍ട്ടി വക്താവ് പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ വേറെ തരത്തില്‍ വഴി തിരിച്ചുവിടാനാണ് ശ്രമം നടത്തുന്നത്. തന്റെ പരാമര്‍ശം സമസ്തയുടെ ജിഫ്രി തങ്ങളെയോ മറ്റാരെയും ഉദ്ദേശിച്ചല്ലെന്ന് അദ്ദേഹം തന്നെ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ലീഗും സമസ്തയുമായി യോജിച്ചാണ് മുന്നോട്ട് പോകുന്നത്. തലയിരിക്കുമ്ബോള്‍ വാലാടുന്ന സ്വഭാവം ശരിയല്ല. സമസ്തയും മുസ്ലീം ലീഗും തമ്മില്‍ ഇന്നേവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ജിഫ്രി തങ്ങളോ സമസ്തയുടെ മറ്റ് ഉന്നത നേതാക്കള്‍ ആരും തന്നെ ലീഗിനെക്കുറിച്ച്‌ അങ്ങനെ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്ത നേതാക്കളുടെ കത്തിനെക്കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അത്തരമൊരു കത്തിന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം സ്വഭാവിക പ്രത്യാക്രമണമാണ്. അക്രമണമോ, പ്രത്യാക്രമണമോ അല്ല രാഷ്ട്രീയമായി പരിഹാരം കാണുകയാണ് വേണ്ടത്. ഇതില്‍ ലോകരാഷ്ട്ര സംഘടന ഇടപെടണം. കൂട്ടക്കൊലയിലൂടെയുള്ള മോചനമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Sayyid Sadik Ali Shihab Thangal Reaction on Samastha Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here