Advertisement

സീനിയർ പ്ലസ് 40 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ്; ടേസ്റ്റി ഖത്തീഫ് ജേതാക്കൾ

October 9, 2023
Google News 1 minute Read
tasty khateef won tournament

സൗദികിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് റെദ കം യുണൈറ്റഡ് ട്രേഡിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറ്റിന്റെ കലാശപ്പോരാട്ടത്തിൽ യുഎഫ്‌സി അൽ ഖോബാറിനെ പരാജയപ്പെടുത്തി ടേസ്റ്റി ഖത്തീഫ് ജേതാക്കളായി. ( tasty khateef won tournament )

യുഎഫ്‌സി അൽ ഖോബാർ നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടേസ്റ്റി ഖത്തീഫ് റെദ കപ്പ് സ്വന്തമാക്കിയത്. അൽകോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ പ്രമുഖ താര നിരയുമായെത്തിയ ഇരു ടീമുകളുടേയും വാശിയേറീയ മൽസരത്തിന് സാക്ഷിയാവാൻ വനിതകൾ ഉൾപ്പടെ നൂറ് കണക്കിന് കാൽപന്ത് പ്രേമികളാണ് സ്റ്റേഡിയത്തിലെത്തിയത്. ആദ്യപകുതിയിൽ മികച്ച മുന്നേറ്റത്തോടെ യുഎഫ്‌സി അൽ ഖോബാർ കളം നിറഞ്ഞ് കളിച്ചെങ്കിലും പതിന്നാട്ടം മിനുട്ടിൽ ടേസ്റ്റി ഖത്തീഫിന്റെ അസി ആദ്യ ഗോൾ നേടി. വാശിയേറിയ കളി മുപ്പതാം മിനുട്ടിൽ എത്തിയപ്പോൾ ടേസ്റ്റി ഖത്തീഫിന്റെ ശാഹുൽ ഹമീദ് മറ്റൊരു ഗോൾ ഗോൾ കൂടി നേടി ലീഡുയർത്തി . ഉടൻ യുഎഫ്‌സിയുടെ മുൻ നിര താരം പ്രശാന്ത് നേടിയ കിക്ക് ടേസ്റ്റി ഖത്തീഫിന്റെ പ്രതിരോധ കളിക്കാരന്റെ കാലിൽ തട്ടി ഓൺ ഗോൾ ലഭിച്ചത് യുഎഫ്‌സിക്ക് ആശ്വാസമായെങ്കിലും മുപ്പത്തി അഞ്ചാം മിനുട്ടിൽ ജേഴ്സി നമ്പർ എട്ട് ശാഹുൽ ഹമീദ് നേടിയ ഇരട്ട ഗോളിലൂടെ സ്‌കോർ മൂന്നായി ഉയർത്തി ടേസ്റ്റി ഖത്തീഫ് വിജയം സ്വന്തമാക്കി.

റെദ കം യുണൈറ്റഡ് പ്രതിനിധികളായ റംസീനും നബീഹും ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും സി എസ് സി എക്‌സികുട്ടീവ് മെമ്പർമാരായ അഷ്റഫ് സോണി ,വസീം ബീരിച്ചേരി എന്നിവർ ചേർന്ന് പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്സായ യു എഫ് സി അൽ ഖോബാറിന് ഇബ്തികാർ ഗൾഫ് ട്രേഡിങ് പ്രതിനിധി അബ്ദുൽ റസാഖ് പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത ടേസ്റ്റി ഖത്തീഫിൻറ്റെ അസീസിനുള്ള സമ്മാനം ശറഫുദ്ധീൻ റോയൽ മലബാർ സമ്മാനിച്ചു . മറ്റു മികച്ച താരങ്ങളായി ടേസ്റ്റി ഖത്തീഫിൻറ്റെ അസീസ് (ടോപ് സ്‌കോറർ),ശാഹുൽ ഹമീദ് (മാൻ ഓഫ് ദ ഫൈനൽ മാച്ച്) ടേസ്റ്റി ഖത്തീഫിൻറ്റെ ഷമീം (ഗോൾ കീപ്പർ) എന്നിവരേയും തെരെഞ്ഞെടുത്തു . ഫൈനൽ മത്സരത്തിന് മുന്നോടിയായി മുഖ്യ രക്ഷാധികാരി സക്കീർ വള്ളക്കടവിൻറ്റെ അധ്യക്ഷതയിൽ നടന്ന നടന്ന ഉത്ഘാടന ചടങ്ങിൽ പ്രവാസ ലോകത്തെ ബിസിനസ് രംഗത്തോടൊപ്പം കായിക ജീവ കാരുണ്യ രംഗത്തെ നിസ്തുല സേവനങ്ങൾ മുൻ നിറുത്തി മലപ്പുറം പുളിക്കൽ സ്വദേശി ഷബീർ മുണ്ടൊട്ടിലിനെയും , കാസർകോട് തൃക്കരിപ്പൂർ സീദേശി എപി മുഹമ്മദലിയെയും മൊമെൻറ്റോ നൽകി ആദരിച്ചു .

മീഡിയ പുരസ്‌കാരം നൽകി 24 പ്രതിനിധി സുബൈർ ഉദിനൂരിനെയും വേദിയിൽ ആദരിച്ചു. ക്ലബ്ബ് പ്രസിഡൻറ്റ് റഫീഖ് ചാച്ച, ജോൺ കോശി ,അഷ്റഫ് സി കെ വി , ശറഫുദ്ധീൻ റോയൽ മലബാർ , ശാഹുൽ ഹമീദ് നീലേശ്വരം ,ബഷീർ കാരോളം , അനസ് സീതിരകത്ത് , ഡിഫ പ്രതിനിധികളായ മുജീബ് കളത്തിൽ , ലിയാക്കത്തലി ,സക്കീർ പുളിക്കൽ എന്നിവർ സംബന്ധിച്ചു .ടൂർണമെൻറ്റുമായി വിവിധ മേഖലകളിൽ സഹകരിച്ചവർക്കുള്ള ഉപഹാരവും വേദിയിൽ അതിഥികൾ സമ്മാനിച്ചു . മലയാളി റഫറിമാറായ അബ്ദുൽ റഹ്‌മാൻ , അർഷദ്, അജ്മൽ എന്നിവരായിരുന്നു ടൂർണ്ണമെൻറ്റ് നിയന്ത്രിച്ചത് അഷ്‌റഫ് സോണി , സമീർ കരമന, വസീം ബീരിച്ചേരി, സബാഹ് കോഴിക്കോട് ,ഹനീഫ് മഞ്ചേരി, ഷാഫി കോഴിക്കോട്, റഷീദ് റവാബി , അസ്ഹർ ബീരിച്ചേരി ,റഹീം രാമന്തളി, സാക്കു ,എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി .ക്ലബ്ബ് സെക്രട്ടറി ജുനൈന്ദ് നീലേശ്വരം സ്വാഗതവും ടൂർണമെൻറ്റ് കൺവീനർ സമദ് കാടങ്കോട് നന്ദിയും പറഞ്ഞു.

Story Highlights: tasty khateef won tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here