Advertisement

ഇംഗ്ലണ്ടിൽ മാത്രമല്ല, ഇന്ത്യയിലും തലവേദന സൃഷ്ടിച്ച് ജാർവോ; മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബർ

October 9, 2023
Google News 2 minutes Read
JARVO youtuber invaders

ഇംഗ്ലണ്ടിൽ മാത്രമല്ല, ഇന്ത്യയിലും തലവേദന സൃഷ്ടിച്ച് ജാർവോ. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബർ ജാർവോ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് 69ആം നമ്പർ ജഴ്സിയും അണിഞ്ഞാണ് ജാർവോ ചെന്നൈ എം.എ ചിദബരം സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ജാർവോയെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വിരാട് കോലിയും അടുത്തെത്തി. മൈതാനത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ഡാനിയൽ ജാർവിസ് എന്ന ഇയാൾ പ്രങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. 2021ൽ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജാർവോ മൈതാനത്ത് എത്തിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരൻ എന്നായിരുന്നു ജാർവോ സ്വയം വിശേഷിപ്പിച്ചത്. പിന്നീട് രോഹിത് ശർമ ഔട്ടായ ഘട്ടത്തിൽ പാഡണിഞ്ഞ് പിച്ചിലേക്ക് പ്ലേയറെ പോലെ കയറിവന്നു. അങ്ങനെ പലതവണ ഇന്ത്യൻ ജേഴ്സിയിൽ ഈ ഇംഗ്ലീഷുകാരനെ ഗ്രൗണ്ടിൽ കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ പല സ്റ്റേഡിയങ്ങളിലും ജാർവോയ്ക്ക് പ്രവേശന വിലക്കുണ്ട്. ചെന്നൈ ചെപ്പോക്കിൽ അതിക്രമിച്ചുകയറയതിന് ജാർവോയ്ക്കെതിരെ കേസ് എടുത്തേക്കുമെന്നാണ് സൂചന.

Story Highlights: World cup 2023 youtuber Jarvo invades during India vs Australia match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here