‘സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോലിയെ കണ്ട് പഠിക്കണം’; ഗൗതം ഗംഭീർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോലിയെ കണ്ട് പഠിക്കാൻ യുവാക്കൾക്ക് ഉപദേശം. ഓസ്‌ട്രേലിയയ്‌ക്കെതിരായ കോലിയുടെ ഇന്നിംഗ്സ് യുവതാരങ്ങൾക്കുള്ള പാഠപുസ്തകമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിന് പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം. ടീം സമ്മർദ്ദത്തിലായിരിക്കുമ്പോൾ അപകട സാധ്യതകള്‍ കുറഞ്ഞ ഷോട്ടുകള്‍ കളിക്കുക, അടിത്തറ കെട്ടിപ്പടുക്കുക എന്നിവയെല്ലാം പ്രധാനമാണ്. അതെല്ലാം കോലി ചെയ്തു. 5 ബൗണ്ടറികള്‍ മാത്രമാണ് ആ ഇന്നിംഗ്സിലുള്ളത് എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ അദ്ദേഹം സ്പിന്നിനെ നേരിട്ട രീതിയാണ് ഇതിലെ നിര്‍ണായക ഘടകം. സ്പിന്നില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു-ഗംഭീർ പറഞ്ഞു.
പ്രയാസകരമായ സാഹചര്യങ്ങളിൽ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആധുനിക യുവ ക്രിക്കറ്റ് താരങ്ങൾ കോലിയിൽ നിന്ന് പഠിക്കണമെന്ന് ഗംഭീർ പറഞ്ഞു. ‘ടീമിലെ യുവ താരങ്ങള്‍ക്ക് ഈ ഇന്നിംഗ്സ് ഒരു പാഠ പുസ്തകമാണ്. അദ്ദേഹം പുലര്‍ത്തുന്ന ബാറ്റിങിലെ സ്ഥിരത, ഫിറ്റ്നസിന്റെ പ്രാധാന്യം എന്നിവയെല്ലാം ഇതില്‍ നിര്‍ണായകമാണ്. ടി20 ഫോര്‍മാറ്റ് ഉള്ളതിനാല്‍ ഗ്രൗണ്ടിനു പുറത്തേക്ക് അടിക്കാനുള്ള മനോവിചാരം ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് കൂടുതലുണ്ട്’- ഗംഭീർ കൂട്ടിച്ചേർത്തു.
Story Highlights: Youngsters will learn from Virat Kohli about absorbing pressure; Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here