Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റബ്‌കോ എംഡി ചോദ്യം ചെയ്യലിന് ഹാജരായി

October 11, 2023
2 minutes Read
karuvannur scam

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയാനായാണ് ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്.

ബാങ്ക് പ്രതിസന്ധിയിലായിരുന്നപ്പോള്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടായിരുന്നില്ല. കൂടാതെ തൃശൂരില്‍ റബ്‌കോയുടെ വിപണനം ഏറ്റെടുത്ത് നടത്തിയിരുന്നത് കരുവന്നൂര്‍ ബാങ്കായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിയുക.

കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച തുക ഏതു തരത്തിലുള്ളതാണെന്നും തുക എടുക്കാന്‍ ശ്രമിച്ച സാഹചര്യം എന്താണെന്നും ഇഡി ചോദിച്ചറിയും. അതേസമയം എംഡിക്ക് പുറമേ സഹകരണ വകുപ്പിലെ രജിസ്ട്രാറെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.

Story Highlights: Karuvannur Bank scam Rubco md appears in ED for questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top