Advertisement

പലസ്തീൻ അനുകൂല നിലപാട്; മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി പ്ലേ ബോയും കനേഡിയൻ റേഡിയോ അവതാരകനും

October 11, 2023
Google News 11 minutes Read
Mia Khalifa palestine support

ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മുൻ പോൺ താരം മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി കമ്പനികൾ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപിറോയും അമേരിക്കൻ അഡൾട്ട് മാസിക പ്ലേ ബോയും ആണ് മിയ ഖലീഫയുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ ഖലീഫ തിരിച്ചടിച്ചു. (Mia Khalifa palestine support)

പലതവണയാണ് പലസ്തീനെ പിന്തുണച്ച് മിയ ഖലീഫ പോസ്റ്റുകൾ പങ്കുവച്ചത്. പലസ്തീനിലെ അവസ്ഥ കണ്ടിട്ട്, പലസ്തീനൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ വിവേചനത്തിൻ്റെ തെറ്റായ ഇടത്താണ് നിങ്ങളെന്ന് കാലം തെളിയിക്കുമെന്നായിരുന്നു മിയയുടെ ഒരു പോസ്റ്റ്. ഇത്തരത്തിൽ പല പോസ്റ്റുകളും താരം പങ്കുവച്ചു. ഇതോടെ ഇവർക്കെതിരെ വ്യാപക വിമർശനങ്ങളുമുയർന്നു. ഇതിനു പിന്നാലെയാണ് ഷാപിറോയുടെ നടപടി.

Read Also: പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ

ഷാപിറോ കരാറിൽ നിന്ന് പിന്മാറിയതിനെതിരെയും എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മിയ ഖലീഫ രംഗത്തുവന്നത്. സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ തിരിച്ചടിച്ചു. അമേരിക്കന്‍ അഡൾട്ട് മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്തു. കോടികളുടെ നഷ്ടമാണ് ഇതിലൂടെ താരത്തിന് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ടോഡ് ഷാപിറോയുമായുള്ള കരാറും താരത്തിനു നഷ്ടമായത്.

മിയ ഖലീഫയുടേത് അറപ്പുളവാക്കുന്ന നിലപാടാണെന്ന് ഷാപിറോ എക്സിൽ കുറിച്ചു. നല്ല ഒരു മനുഷ്യനാകൂ. കൊലപാതകം, ബലാത്സംഗം, മർദ്ദനം തുടങ്ങിയതൊക്കെ താങ്കൾ ക്ഷമിക്കുന്നത് മോശമാണ്. ഇങ്ങനെയൊരു ദുരന്തസമയത്ത് മനുഷ്യരെയാണ് നമുക്ക് വേണ്ടത്. നിങ്ങൾ നല്ല മനുഷ്യനാവാൻ താൻ പ്രാർത്ഥിക്കുന്നു എന്നും ഷാപിറോ കുറിച്ചു.

Story Highlights: Mia Khalifa palestine support terminated contract

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here