മാവേലിക്കര ബിഷപ്പ് മൂർ കോളജ് കുവൈറ്റ് പൂർവ്വ വിദ്യാർത്ഥി സംഗമം

മനുഷ്യനെ ക്രിയാത്മകമായി രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന മാസ്മരികത ബിഷപ്പ് മൂര്‍ കോളേജിന് സ്വന്തമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ. മാവേലിക്കര ബിഷപ്പ്മൂര്‍ കോളജ് കുവൈറ്റ് ഹൃദ്യം 2023ല്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സംസാരിക്കുകയായിരുന്നു റാന്നി എംഎല്‍എയുംയും കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രമോദ് നാരായണന്‍.
ഒക്ടോബര്‍ 7 ന് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ജിജുലാല്‍.എം സ്വാഗതം ആശംസിച്ചു. രക്ഷാധികാരി എ.ഐ. കുര്യന്‍, ഉപദേശക സമിതിയംഗങ്ങളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര എന്നിവര്‍ ചേര്‍ന്ന് സംഘടനയുടെ ആദരവ് പ്രമോദ് നാരായണന്‍ എംഎല്‍എയ്ക്ക് നല്‍കി. കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് പോകുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഡാന്‍ ജോര്‍ജ്,ഷൈജി വര്‍ഗീസ് എന്നിവരുടെ കുടുംബത്തിന് യാത്ര അയയ്പ്പ് നല്‍കുകയും സംഘടനയുടെ സ്‌നേഹോപഹാരം പ്രമോദ് നാരായണന്‍ എംഎല്‍എ നല്‍കി. ഫിലിപ്പ് തോമസ്, നിസാര്‍.കെ.റഷീദ്, പൗര്‍ണ്ണമി സംഗീത്, ലേഖ ശ്യാം, ഫ്രാന്‍സിസ് ചെറുകോല്‍, ജയകുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജോ:ട്രഷറര്‍ ജോബിന്‍ ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Story Highlights: Mavelikara Bishop Moore College Kuwait held an alumni reunion