അതിഥി തൊഴിലാളി വീട്ടില്‍ കയറി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചു

എറണാകുളം കാഞ്ഞൂര്‍ തട്ടാന്‍ പടിയില്‍ അതിഥി തൊഴിലാളി വീട്ടില്‍ കയറി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചു. പെരുമായന്‍ വീട്ടില്‍ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. വീടിനകത്ത് ഇരിക്കുകയായിരുന്ന ഇവരെ അകത്ത് കയറി സ്‌ക്രൂഡ്രൈവറിന് കുത്തുകയായിരുന്നു.
പരുക്കേറ്റ അമ്മയെയും മക്കളെയും രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബംഗാള്‍ സ്വദേശി ജുവലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരുക്കേറ്റവരുടെ വീടിനു സമീപത്താണ് പ്രതി താമസിക്കുന്നത്. അക്രമ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും, വീട്ടുകാരുമായി വാക്ക് തര്‍ക്കത്തിലായതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Story Highlights: Migrant labour stabbed mother and children
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement