Advertisement

കരുവന്നൂരിൽ നടന്നത് വലിയ തട്ടിപ്പ്, കുറ്റം ചെയ്തവരെ സിപിഐഎം സംരക്ഷിക്കില്ല; എ വിജയരാഘവൻ

October 14, 2023
Google News 1 minute Read

ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണ്. ഏറ്റവും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്ന ഇടമാണ് സഹകരണ മേഖല.ക്രമക്കെടും തകരാറുമല്ല, ഒന്നാമത് നിൽക്കുന്നത് , അത് സഹകരണ മേഖലയോട് വിശ്വാസമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.

കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസമാണ്. കറുത്ത വറ്റ് വന്നാൽ അത് കരുതലോടെ നോക്കണം. കരുവന്നൂർ ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണ്. കരുവന്നൂരിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഐഎം സ്വീകരിച്ചതെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.

കരുവന്നൂരിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു . സർക്കാർ കൃത്യമായ ജാഗ്രതയോടെ വിഷയത്തിൽ ഇടപെട്ടു. കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചില്ല. കരുവന്നൂരിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: A Vijayaraghavan about karuvannur bank fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here