ചരിത്രം വീണ്ടും ഇന്ത്യയ്‌ക്കൊപ്പം; ഏകദിന ലോകകപ്പുകളിൽ പാകിസ്താനോട് തോൽവിയറിയാതെ ഇന്ത്യ

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ പാകിസ്താന് മുന്നിൽ തോൽവി വഴങ്ങിയിട്ടില്ല എന്ന ചരിത്രം കോട്ടം വരാതെ കാക്കുകയായിരുന്നു ഇന്ന് ടീം ഇന്ത്യ. ഒരു ലക്ഷത്തിലേറെ ആരാധകർ നിറഞ്ഞ് നിന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമയുടെ കരുത്തിൽ വിജയം നേടുമ്പോൾ അത് ചിര വൈരികൾക്കെതിരായ വിജയമെന്നതിനപ്പുറം അഭിമാന പോരാട്ടത്തിന്റെ വിജയ നേട്ടമായി മാറി. 1992 ലോകകപ്പിലാണ് ഇരുടീമുകളും ആദ്യമായി ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. സിഡ്‌നിയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് തുടങ്ങിയതിൽ പിന്നെ ഏകദിന ലോകകപ്പുകളിലായി ഇന്നത്തെ മത്സരമടക്കം 8 മത്സരത്തിൽ ഏറ്റുമുട്ടി. 8 മത്സരങ്ങളിലും ഇന്ത്യ വിജയ തീരമണിഞ്ഞു. പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയ 1992 ലോകകപ്പിലും ഇന്ത്യയ്‌ക്കെതിരെ വിജയിക്കാൻ പാകിസ്താന് കഴിഞ്ഞില്ല
1996 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ. ഇന്ത്യപാകിസ്ഥാൻ പോരാട്ടത്തിന്റെ തീവ്രത ലോകം കണ്ട മറ്റൊരു നിമിഷം. 287 റൺസ് പിന്തുടർന്നിറങ്ങിയ പാകിസ്താൻ പക്ഷെ 248 റൺസിൽ വീണു . 93 റൺസുമായി തിളങ്ങിയ നവജ്യോത് സിംഗ് സിദ്ധുവിന്റെ കളിയിലെ താരവുമായി മാറി.
1999 ക്രിക്കറ്റ് ലോകകപ്പിലെ ക്ലാസിക് പോരാട്ടമായ ഇന്ത്യ പാക് പോര് ഇത്തവണ മാഞ്ചസ്റ്ററിൽ വെങ്കിടേഷ് പ്രസാദിന്റെ ബൗളിംഗ് കരുത്തിൽ വിജയ മധുരം നുണഞ്ഞ ഇന്ത്യ പാകിസ്താനെ വീണ്ടും വീണ്ടും കണ്ണീരിലാഴ്ത്തി
2023 സൗത്ത് ആഫിക്ക ലോകകപ്പിൽ ഇന്ത്യയുടെ വിജയ തുടർച്ചയ്ക്ക് അവസാനമാക്കണമെന്ന മോഹവുമായാണ് പാകിസ്താനെത്തുന്നത്. ക്രിക്കറ്റ് ദൈവം സച്ചിന്റെ സെഞ്ച്വറിയെക്കാൾ മധുവരമുള്ള 98 റൺസിന്റെ കരുത്തിൽ ഇന്ത്യ അവിടെയും വിജയം സ്വന്തമാക്കി. അക്തറിന്റെ അതിവേഗ പന്തുകളെ ബൗണ്ടറിയിലെത്തിക്കുന്നന്ന സച്ചിന്റെ ബാറ്റിംഗ് വിരുന്ന് എന്നും ആരാധക ഹൃദയത്തിലുണ്ട്.
2007 ലോകകപ്പിൽ ഇന്ത്യ പാക് പോരാട്ടം ഉണ്ടായിരുന്നില്ല . 2011 ൽ ഇന്ത്യ കൂടി വേദിയയായ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത് സെമി ഫൈനൽ പോരാട്ടത്തിൽ അന്നും സച്ചിന്റെ കരുത്തിൽ ഇന്ത്യ 260 റൺസ് പാകിസ്താന് വിജയ ലക്ഷ്യമായി നൽകി. മൊഹാലിയിൽ വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് പാകിസ്താന് പക്ഷെ 230 റൺസിൽ പുറത്തകനായിരുന്നു വിധി
2015 ലോകകപ്പിൽ ഇന്ത്യയ്ക്ക് കറുത്തതായത് സാക്ഷാൽ കോഹ്ലിയാണ്. വിരാടിന്റെ സെഞ്ച്വറി നെട്ടതിലൂടെ ഇന്ത്യ മുന്നോട്ട് വെച്ച 301 റൺസ് വിജയലക്ഷ്യം പാകിസ്താന് മറികടക്കാനയില്ല. 47 ഓവറിൽ 224 റൺസിന് പുറത്തതാകുകയായിരുന്നു പാക് പട.
2019 ലോകകപ്പിൽ രോഹിത് താണ്ഡവം കണ്ടു.സെഞ്ച്വറി നേട്ടത്തിലൂടെ രോഹിത് മുന്നിൽ നിന്ന് നയിച്ചപ്പോൾ പരാജയത്തിന്റെ വഴിയല്ലാതെ മറ്റൊന്നും പാകിസ്താന് മുന്നിൽ തെളിഞ്ഞില്ല
ഒരിക്കൽ കൂടി മുന്നിൽ നിന്ന് നയിക്കാൻ രോഹിത് അവതാരമെടുത്തപ്പോൾ 2023 ലോകകപ്പിലും ഇന്ത്യൻ വിജയം ലോകം കണ്ടു. ഇന്ത്യ പാകിസ്താൻ ലോകകപ്പ് പോരാട്ടത്തിന്റെ സ്‌കോർ കാർഡ് ഇന്ത്യക്കൊപ്പം 8-0. ചിരവൈരികളുടെ പോരാട്ടം ഈ ലോകകപ്പിൽ ഇനിയുണ്ടാകുമെങ്കിൽ അത് സെമിയിലോ ഫൈനലിലോ ആകാം. കാത്തിരിക്കുകയാണ് മറ്റൊരു ക്ലാസിക് പോരാട്ടത്തിനായി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here