കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവം; അധ്യാപകൻ അറസ്റ്റിൽ
കന്യാകുമാരി കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ.
കുലശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ പ്രഫസർ പരമശിവം ആണ് അറസ്റ്റിലായത്.
അധ്യാപകൻ പീഡിപ്പിച്ചെന്ന് മരിച്ച സുകൃതയുടെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. അധ്യാപകനെയും ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ടു വിദ്യാർഥികളെയും നേരത്തെ കോളജ് സസ്‌പെൻഡ് ചെയ്തിരുന്നു.
തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃതയാണ് (27) ജീവനൊടുക്കിയത്. രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത. മരിച്ച ദിവസം ക്ലാസിൽ വരാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തന്നെ തുടരുകയായിരുന്നു. മറ്റു വിദ്യാർത്ഥിനികൾ രാത്രിയിൽ മുറിയിൽ എത്തിയപ്പോഴാണ് സുകൃതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Tamil Nadu medical student dies teacher arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here