Advertisement

70 ലക്ഷം ആര് സ്വന്തമാക്കും?; അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

October 15, 2023
Google News 2 minutes Read

കേരള ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 621 ലോട്ടറിയുടെ വിജയികളെ ഇന്നറിയാം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് അക്ഷയ എകെ ലോട്ടറി. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. (Akshaya AK 621 Lottery Result)

ഒന്നാം സമ്മാനം നേടുന്നയാൾക്ക് 70 ലക്ഷം രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

അക്ഷയ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

Story Highlights: Akshaya AK 621 Lottery Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here