ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; മോഷ്ടാക്കൾ തട്ടിയത് 3.2 കോടി രൂപ

ഡൽഹിയിൽ ഇ.ഡി ഉദ്യോഗസ്ഥർ ആയി ചമഞ്ഞ് വൻ കവർച്ച. ബാബ ഹരിദാസ് നഗറിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് 3.2 കോടി രൂപ കൊള്ളയടിച്ചത്. ( robbers disguised as ED officials robbed 3.2 crore rupees )
അനധികൃത പണം കൈവശം വച്ചെന്ന് ആരോപിച്ചാണ് കവർച്ച നടത്തിയത്.സുന്ദർ എന്നയാൾക്ക് വസ്തുവിറ്റവകയിൽ ലഭിച്ച തുകയാണ് മോഷണസംഘം കൊള്ളയടിച്ചത്. പരാതിയെ തുടർന്ന് കവർച്ചാ സംഘത്തിലെ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
പിടികൂടിയ പ്രതിയിൽ നിന്നും 70 ലക്ഷം രൂപ പോലീസ് കണ്ടുകെട്ടി. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Story Highlights: robbers disguised as ED officials robbed 3.2 crore rupees
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here