‘ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ മനസില്ല, അവർ നാടിനു വേണ്ടി പോരാടുന്ന പോരാളികൾ’; റിജില്‍ മാക്കുറ്റി

ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ തനിക്ക് മനസ്സില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർഥ ഭീകരതയെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കിൽ കുറിക്കുന്നു.(rijil chandran makkutty support hamas)
ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ മനസ്സില്ല, അതിന്റെ പേരിൽ എന്ത് ബുള്ളിയിങ് നടത്തിയാലും തനിക്ക് ഒരു പ്രശ്നവുമില്ല. ടിപ്പു സുൽത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഉധം സിംഗും ഇന്ത്യക്കാർക്ക് ഭീകരവാദികളുമാണെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കിൽ കുറിക്കുന്നു.
ഈ ഗണത്തിൽ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവർക്കർമാരുടെ പ്രധാന പണി.പലസ്തീൻകാർക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാർഢ്യമെന്നും റിജില്‍ മാക്കുറ്റി കുറിക്കുന്നു.
റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്
ഞാൻ പാലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ട പോസ്റ്റ് എൻ്റെ പേജിൽ കാണുന്നില്ല.
ഹമാസിനെ അനുകൂലിച്ച പോസ്റ്റായത് കൊണ്ട് ഫെയിസ് ബുക്ക് തന്നെ ഡിലീറ്റ് ചെയ്തതാണെന്നാണ് മനസ്സിലായത്.
എന്തായാലും വീണ്ടും ആ പോസ്റ്റ് തന്നെ പേജിൽ പോസ്റ്റ് ചെയ്യുന്നു. എത്ര ഡിലീറ്റ് ചെയ്താലും പോസ്റ്റ് ചെയ്ത് കൊണ്ടേയിരിക്കും. മാസ് റിപ്പോർട്ടിങ്ങ് സംഘികളും ക്രിസംഘികളും നടത്തുന്നുണ്ട്.
ഫലസ്തിൻ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർത്ഥ ഭീകരത.
പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിന്റെ പേരിൽ എന്ത് ബുള്ളിയിങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം .ടിപ്പു സുൽത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഉധം സിംഗും ഇന്ത്യക്കാർക്ക് ഭീകരവാദികളുമാണ്. ഈ ഗണത്തിൽ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവർക്കർമാരുടെ പ്രധാന പണി.ഫലസ്തീൻകാർക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാർഢ്യം. ഇസ്രായേലിനും അവരുടെ
ധീരവീരപുത്രൻമാരാണ്. ബ്രിട്ടീഷുകാർക്ക് അവർ തീവ്രവാദികളും
Story Highlights: rijil chandran makkutty support hamas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here