ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; 500 മരണം

ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ 500 ഓളം പേർ ഇതിനോടകം മരിച്ചുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. 2008 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ആക്രമണം ഇതാണെന്നാണ് റിപ്പോർട്ട്. ( 500 killed in Israeli airstrike on Gaza hospital complex claims Hamas ministry )
ജറുസലേം എപിസ്കോപ്പൽ സഭയുടെ മേൽനോട്ടത്തിലാണ് അൽ അഹ്ലി ആശുപത്രി പ്രവർത്തിക്കുന്നത്. ആക്രമണം നടന്ന അൽ അഹ്ലി ആശുപത്രിയിൽ നിന്ന് പുറത്ത് വരന്നത് ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ്. തകർന്ന് കിടക്കുന്ന ജനൽ ചില്ലുകൾക്കിടയിൽ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്ന് കാണാം. ഗാസ സിറ്റിയിലെ ആശുപത്രികളാണ് സാധാരണ ജനങ്ങളുടെ അഭയകേന്ദ്രം. അതേസമയം, ഇസ്രയേലിന്റെ അക്രമാണ് നടന്നതെന്ന് ഇസ്രയേൽ മിലിറ്ററി വക്താവ് സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നാണ് വക്താവ് അറിയിച്ചത്.
റാഫ, ഖാൻ യൂനിസ് എന്നിവിടങ്ങളിലുള്ള ആക്രമണങ്ങളിൽ പരുക്ക് പറ്റിയവരെല്ലാമുള്ളത് ഗാസയിലെ തന്നെ വിവിധ ആശുപത്രികളിലാണ്.
Story Highlights: 500 killed in Israeli airstrike on Gaza hospital complex claims Hamas ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here