Advertisement

സെക്രട്ടറിയേറ്റ് നടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പ്; കെ സുരേന്ദ്രന്‍

October 18, 2023
Google News 2 minutes Read

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പരാമർശം നടത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിനെതിര ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. പണിയുണ്ടായിരുന്ന കാലത്ത് ഒരു പണിയുമെടുക്കാതെ കൊടിയുമെടുത്ത് നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വച്ചെന്നാണ് സുരേന്ദ്രന്‍റെ വിമര്‍ശനം.(k surendran against mc dathan)

വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവ് തിന്നുമുടിക്കുന്നവർ, പണിയെടുത്ത് ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന്. സെക്രട്ടറിയേറ്റു നടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് മാധ്യമ പ്രവർത്തകരോട് കയർത്തത്. തെണ്ടാൻ പൊയ്ക്കൂടേയെന്ന് മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ മാധ്യമങ്ങളോട് തട്ടിക്കയറി.

യുഡിഎഫ് ഉപരോധ സമരത്തിനിടെയാണ് സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനെ പൊലീസ് തടഞ്ഞത്. ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ സെക്രട്ടേറിയറ്റ് അനക്‌സിന് സമീപമാണ് പൊലീസ് തടഞ്ഞത്.

പൊലീസുകാർക്ക് ദത്തനെ മനസിലായില്ല. പിന്നീട് മനസിലായതോടെയാണ് കടത്തി വിട്ടത്. എന്നാൽ ഇതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ദത്തൻ മോശമായി പെരുമാറി. സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യുഡിഎഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ ഉദ്‌ഘാടനം ചെയ്തു. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.

Story Highlights: k surendran against mc dathan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here