രാവിലെ പാലും മുട്ടയും രാത്രി ബീഫും ചിക്കനും; എനിക്കും രാജനും എ സി മൊയ്തീന്‍ വക ഉഴുന്നുവട; കുറിപ്പുമായി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂള്‍ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീന്‍ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുരയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. (v sivankutty in oottupura event sports festival)
രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും കൂട്ടി അത്താഴവും കഴിക്കാമെന്നും മന്ത്രി കുറിച്ചു.
ഭക്ഷണപന്തലില്‍ നേരംതെറ്റിയെത്തിയ എനിക്കും മന്ത്രി കെ രാജനും സഹപ്രവര്‍ത്തകര്‍ക്കും എം. എല്‍. എ. എ സി മൊയ്തീന്‍ വക ഉഴുന്നുവടഎന്നും അദ്ദേഹം കുറിക്കുന്നു.
65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്.
രണ്ടാം ദിനം 21 മത്സരങ്ങളാണ് നടക്കുക. 100 മീറ്റര്‍ ഓട്ടം തുടങ്ങി ഗ്ലാമര്‍ ഇനങ്ങള്‍ വേഗരാജാക്കന്മാരെ സമ്മാനിക്കും. ട്രാക്കിലും ഫീല്‍ഡിലും പാലക്കാടന്‍ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷ. ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്ന് വെങ്കലവുമായി പാലക്കാട് പട്ടികയില്‍ ഒന്നാമത്
ഫെയ്സ്ബുക്ക് കുറിപ്പ്
ബീഫുണ്ട്, ചിക്കനുണ്ട്..
പറഞ്ഞ് വരുന്നത് കുന്ദംകുളത്ത് നടക്കുന്ന സ്‌കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ്…
രാവിലെ 5 മണിയ്ക്ക് പാലും മുട്ടയും കഴിച്ച് കുറച്ച് പരിശീലനമാകാം..
7 മണിയ്ക്ക് പ്രഭാതഭക്ഷണം..
11 മണിയ്ക്ക് ചായയും ചെറുകടിയും…
ഉച്ചയ്ക്ക് നല്ല ഊണും പായസവും..
രാത്രി കിടിലന്‍ ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും കൂട്ടി അടിപൊളി അത്താഴം..
ഭക്ഷണപന്തലില്‍ നേരംതെറ്റിയെത്തിയ എനിക്കും മന്ത്രി കെ രാജനും സഹപ്രവര്‍ത്തകര്‍ക്കും
എം. എല്‍. എ. എ സി മൊയ്തീന്‍ വക ഉഴുന്നുവട..
Story Highlights: v sivankutty in oottupura event sports festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here