‘മൂന്നാറിലെ ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ഒരേ നിലപാട്, ഒഴിപ്പിക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും’ : മന്ത്രി കെ.രാജൻ

മൂന്നാറിലെ ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ഒരേ നിലപാടാണെന്ന് ആവർത്തിക്കുകയാണ് റവന്യൂ മന്ത്രി കെ രാജൻ. കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് എംഎം മണിയും പറഞ്ഞു. ദൗത്യ സംഘത്തിന് കയ്യേറ്റം ഒഴിപ്പിക്കൽ എളുപ്പമാകില്ലെന്നതിന്റെ സൂചനയാണ് നാട്ടുകാരുടെ പ്രതിഷേധം. ( will proceed with reclaiming encroached land says minister k rajan )
ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി എന്നാണ് മന്ത്രി കെ രാജൻ പറഞ്ഞത്. ഒഴിപ്പിക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും. ഉന്നതരിലേക്ക് ദൗത്യ സംഘം എത്തും. കയ്യേറ്റവും കുടിയേറ്റവും ഒന്നല്ലന്നും,രണ്ടു പേരോടും സർക്കാരിന് ഒരേ നിലപാട് അല്ലന്നും മന്ത്രി പറഞ്ഞു.
നോട്ടീസ് നൽകിയിട്ടും സ്ഥലമുടമ ടിജു, കോടതിയെ സമീപിക്കാത്തതിൽ ദുരൂഹത ഉണ്ടന്ന് പറഞ്ഞ എംഎം മണി ജനങ്ങളുടെ പ്രതിഷേധം ന്യായമാണെങ്കിൽ അവർക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി
കയ്യേറ്റം ഒഴിപ്പിക്കലിൽ ഭിന്നഭിപ്രായമുള്ളവർ പറയട്ടെ എന്നായിരുന്നു എംഎം മണിക്ക് കെ രാജന്റെ മറുപടി. വരും ദിവസങ്ങളിൽ ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യസംഘം മുന്നോട്ടുപോകുമ്പോൾ ദിന്നാഭിപ്രായം മറികടക്കുന്നത് വെല്ലുവിളിയാകും.
Story Highlights: will proceed with reclaiming encroached land says minister k rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here