സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്.
ആറു പേര്‍ പനി ബാധിച്ച് മരിച്ചു. രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും മലപ്പുറത്തുമാണ് എലിപ്പനി മരണം സംഭവിച്ചത്. സംസ്ഥാനത്ത് എട്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24പേര്‍ക്ക് എലിപ്പനി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. 74 പേര്‍ക്കാണ് ഇന്നലെ ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
മലപ്പുറം(1236), തിരുവനന്തപുരം(708), എറണാകുളം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് ഇതുവരെ 50 പനി മരണങ്ങളാണ് നടന്നത്. ഇതില്‍ 13 മരണങ്ങള്‍ പനി മൂലമെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 37 മരണങ്ങള്‍ പനി മൂലമെന്ന് സംശയിക്കുകയും ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 28ഓളം പേരാണ് മരിച്ചത്. 9 ഓളം എലിപ്പനി മരണങ്ങള്‍ ഉണ്ടായതായും സംശയിക്കുന്നുണ്ട്.
Story Highlights: 7,932 people were affected with fever in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here