പ്രേക്ഷകരുടെ ജനപ്രിയ പരമ്പര ‘സുരഭിയും സുഹാസിനി’യിൽ പ്രിയനടൻ ജനാർദ്ദനൻ എത്തുന്നു!

ജനപ്രിയ പരമ്പരകളും ഷോകളുമൊക്കെയായി കഴിഞ്ഞ എട്ടുവർഷമായി ഫ്‌ളവേഴ്‌സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി.
ഈ നിറപ്പകിട്ടിന് കൂടുതൽ ചാരുത പകരുകയാണ് സുരഭിയും സുഹാസിനിയും എന്ന പരമ്പര. മല്ലിക സുകുമാരൻ, അനു എന്നിവർ സുഹാസിനിയും സുരഭിയുമായി എത്തുന്ന പരമ്പര ജനപ്രിയതയിൽ മുന്നിലാണ്. നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച പരമ്പര വൈകാരികമായ അനുഭവങ്ങളിലേക്കും വഴിമാറിയപ്പോൾ പ്രേക്ഷകർ നൽകിയ പിന്തുണ വലുതാണ്. ഇപ്പോഴിതാ ഈപരമ്പരയിലേക്ക് ജനപ്രിയ നടൻ ജനാർദ്ദനനും എത്തുകയാണ്. രമ്പരയിലെ സീതാലക്ഷ്മി എന്ന കഥാപത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലാണ് ജനാർദ്ദനൻ എത്തുന്നത്. കേണൽ ആണ് ജനാർദ്ദനൻ അവതരിപ്പിക്കുന്ന കഥാപാത്രം.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ ജനാർദ്ദനന്റെ സാന്നിധ്യം വളരെയധികം ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ മല്ലിക സുകുമാരൻ, അനു, റാഫി, സിദ്ധാർഥ് പ്രഭു, സംഗീത ശിവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അതേസമയം, ഊഷ്മളമായ സ്വീകരണമാണ് ജനാർദ്ദനന് സുരഭിയും സുഹാസിനിയും സെറ്റിൽ ഒരുക്കിയിരുന്നത്. അതേസമയം, ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് പിന്നീട് തിളങ്ങിയത്. സിനിമയേക്കാൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ആസ്വാദകരിൽ ശ്രദ്ധ പതിപ്പിച്ചതാണ് പ്രധാനം.1977-ൽ അടൂർ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ അനവധിയാണ്.
Story Highlights: Flowers TV surabhiyum suhasiniyumJanardhanan promo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here