മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റിലായ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് സിനിമാ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു.
ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പൊലീസുകാർ വെളിപ്പെടുത്തിയിരുന്നു. വിനായകന്റെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്.
മദ്യപിച്ച് പൊലീസിനെ അസഭ്യം പറഞ്ഞ കേസിൽ 117 ഇ,118 എ വകുപ്പുകൾ പ്രകാരമാണ് വിനായകന് എതിരെ കേസ് എടുത്തത്. സിസിടിവിയിൽ വിനായകൻ സ്റ്റേഷനിൽ നടത്തിയ പരാക്രമങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചിരുന്നു. സ്റ്റേഷനിൽ വച്ചാണ് താൻ മദ്യപിച്ചിട്ടുണ്ട് എന്ന് വിനായകൻ പറയുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരോട് വിനായകൻ കയർത്ത് സംസാരിക്കുന്നത്.
Story Highlights: actor Vinayakan gets bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here