Advertisement

ഹൃദയത്തെ ഉടക്കി വലിക്കുന്ന ‘മാസനമൈനേ…’ സൗഹൃദത്തെ ആഘോഷമാക്കുന്ന ഏ ദോസ്തീ; ഭാവഗാനങ്ങളുടെ രാജകുമാരന്‍ മന്നാഡെ ഓര്‍മദിനം

October 24, 2023
Google News 3 minutes Read
singer Manna Dey's death anniversary

മലയാളികളുടെ മനസില്‍ പ്രണയനൊമ്പരത്തിന്റെ മാധുര്യം വിതറിയ ഗായകനാണ് മന്നാഡേ. വെറും രണ്ടേ രണ്ടു പാട്ടുകളെ മലയാളത്തില്‍ ആലപിച്ചിട്ടുള്ളുവെങ്കിലും ചെമ്മീനിലെ അനശ്വരഗാനത്താല്‍ ഇന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന സ്വരമാധുരി. മന്നാഡെയുടെ ഓര്‍മ ദിവസമാണിന്ന്.സൗഹൃദത്തിന്റെ ആഘോഷമായ ഷോലെയിലെ ‘യേ ദോസ്തീ ഹം നഹീ…’ എന്ന ഗാനം കിഷോര്‍കുമാറിനൊപ്പം പാടിയത് ശോകം നുരഞ്ഞു പൊങ്ങുന്ന ‘മാനസമൈനയുടെ’ പാട്ടുകാരനാണെന്ന് എത്ര പേര്‍ക്കറിയാം?മികച്ച ശാസ്ത്രീയ പരിജ്ഞാനവും വഴക്കവുമുണ്ടായിട്ടും വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോയ ഗായകനാണ് മന്നാഡേ. (singer Manna Dey’s death anniversary)

കല്‍ക്കത്തയിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു പ്രബോദ് ചന്ദ്ര ഡേ എന്ന മന്നാഡേയുടെ ജനനം.ഇളയച്ഛന്റെ സംഗീതത്തില്‍ തമന്ന എന്ന ചിത്രത്തിലൂടെ തുടക്കം. ‘മഷാല്‍’ എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെ മന്നാഡേമുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി ത്രയത്തിനൊപ്പം1950-70 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു മന്നാഡേ.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സലില്‍ ചൌധരിയുടെ സംഗീതത്തില്‍ ‘മാനസ മൈനേ വരൂ’ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനായി.മലയാളികള്‍ക്ക് മറക്കാനാവാത്തതായി മാറിയെങ്കിലും പിന്നീട് ആ ശബ്ദം കേട്ടത് നെല്ല് എന്ന ചിത്രത്തില്‍ മാത്രം.

വിവിധ ഭാഷകളിലായി 3,500 ല്‍ അധികം ഗാനങ്ങള്‍ മന്നാഡെ ആലപിച്ചു. 1953 ല്‍ കണ്ണൂര്‍ സ്വദേശിനിയായ പ്രൊഫസര്‍ സുലോചനയെ വിവാഹം ചെയ്തു മലയാളത്തിന്റെ മരുമകനായി. 1968, 1970 വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ മന്നാഡേക്ക് പത്മശ്രീ, ‘പത്മഭൂഷണ്‍, ‘ദാദാസാഹിബ് ഫാല്‍ക്കെ’ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. 2013 ഒക്‌ടോബര്‍ 24-ാം തിയതി തന്റെ 94-ാം വയസ്സില്‍ സംഗീത ജീവിതം മതിയാക്കി അദ്ദേഹം അനശ്വരതയിലേയ്ക്ക് യാത്രയായി.

Story Highlights: singer Manna Dey’s death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here