Advertisement

ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി

October 25, 2023
Google News 2 minutes Read

ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി . വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു . ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്.(woman lost her hearing struck lightning)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പൂമംഗലം ഐശ്വര്യയ്ക്ക് കേൾവി നഷ്ടമായിത്തിനൊപ്പം ശരീരത്തിലും പൊള്ളലേറ്റു . ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേൾവി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. സമീപത്തെ വീടുകളിലും മിന്നലാക്രമണത്തിൽ നാശ നഷ്ട്ടം ഉണ്ടായി.

Story Highlights: woman lost her hearing struck lightning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here