Advertisement

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസ് നടത്താമെന്ന് ഹൈക്കോടതി; സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാരുടെ ഹർജി തള്ളി

October 26, 2023
Google News 2 minutes Read
High Court allows KSRTC to run tour package service

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി. KSRTC ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമർശം. സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാരാണ് ഹർജി സമർപ്പിച്ചത്. ടൂർ പാക്കേജ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂര്‍ സര്‍വീസ് നടത്താനാണ് കെ എസ് ആര്‍ ടി സിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇതുകൊണ്ട് സ്വകാര്യ കോണ്‍ട്രാക്ട് ഓപറേറ്റര്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകൾ വലിയ സ്വീകാര്യത നേടിയിരുന്നു.

നഷ്ടക്കണക്കുകൾക്കിടയിൽ ഇത്തരം പദ്ധതികളുടെ വിജയം കെഎസ്ആർടിസിക്ക് ആശ്വാസമാകുന്നുണ്ട്. അടുത്ത കാലത്തായി കെഎസ്ആർടിസി നടത്തിയ ടൂറിസം പദ്ധതികളിലെല്ലാം ആവേശകരമായ പ്രതികരണമാണ് മലയാളികളിൽ നിന്ന് ലഭിച്ചത്.ടൂറിസം രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ഇത് പ്രചോദനം നൽകുമെന്നാണ് വിലയിരുത്തൽ.

Story Highlights: High Court allows KSRTC to run tour package service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here