Advertisement

സിപിഐഎമ്മിന്റെ മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും

October 27, 2023
1 minute Read
cpim meeting today delhi

സിപിഐഎംന്റെ മൂന്ന്ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കേന്ദ്ര കമ്മറ്റിയുടെ അജണ്ട നിശ്ചയിക്കാൻ പോളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി പ്രാതിനിധ്യം വീണ്ടും ചർച്ചയാകുമെന്ന റിപ്പോർട്ടുകൾ പാർട്ടി നേതൃത്വം തള്ളി.

പിബിയിലും, കേന്ദ്ര കമ്മിറ്റിയിലും ചർച്ച ചെയ്താണ് ഏകോപന സമിതിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയിൽ ഉണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾ, സഖ്യം എന്നീ വിഷയങ്ങൾ സിസി ചർച്ച ചെയ്യും. മിസോറാം ഒഴുകി മറ്റു നാല് സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് നിലവിൽ പാർട്ടിയുടെ തീരുമാനം. പലസ്തീൻ സംഘർഷം അടക്കം പൊതു രാഷ്ട്രീയ സാഹചര്യങ്ങളും, തെറ്റ് തിരുത്തൽ രേഖ ഉൾപ്പെടെ സംഘടന വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയിലുണ്ട്.

Story Highlights: cpim meeting today delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top