Advertisement

കളമശേരി ബോംബ് സ്ഫോടനം; എന്താണ് ടിഫിൻ ബോക്സ് ബോംബ്?

October 29, 2023
Google News 1 minute Read
Tiffin Box bomb

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ടിഫിൻ ബോക്സുകളിൽ എത്തിച്ച ഐഇഡിയാണ് സ്ഫോടനത്തിനിടയാക്കിയത്. ഐഇഡി അതായത് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് അവശിഷ്ടങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോ​ഗിച്ചതെന്നാണ് നി​ഗമനം.

എന്നാൽ എന്താണ് സ്ഫോടനത്തിനിടയാക്കിയ ടിഫിൻ ബോക്സ് ബോംബ്. ഐഇ‍ഡി സ്ഫോടനത്തിനായി എങ്ങനെയാണ് ടിഫിൻ ബോക്സുകളെ ഉപയോ​ഗിക്കുന്നത്. പാകിസ്താൻ നിരന്തരം പഞ്ചാബിൽ തലവേദന സൃഷ്ടിക്കുന്ന ബോംബ് മാതൃകയാണ് ടിഫിൻ ബോക്സ് ബോംബ്. സാധരണയായി ഉച്ചഭക്ഷണം കൊണ്ടുപോകാൻ ഉപയോ​ഗിക്കുന്ന ടിഫിൻ ബോക്സുകളിൽ ഐഇഡി ഉപയോ​ഗിച്ചാണ് ഇത്തരത്തിലുള്ള സ്ഫോടനം ആസൂത്രണം ചെയ്യുന്നത്.

ഞ്ചാബിൽ നിന്ന് ഒമ്പതിലധികം ടിഫിൻ ബോംബുകളെങ്കിലും കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തിൽ സ്ഫോടനത്തിന് ടിഫിൻ ബോക്സിൽ ഉപയോ​ഗിക്കുന്ന സ്ഫോടക വസ്തുവിന് 10 അടി പ്രദേശത്ത് വലിയ നാശമുണ്ടാക്കാൻ കഴിയും. ഡ്രോണുകൾ വഴിയാണ് ടിഫിൻ ബോക്സ് ബോംബുകൾ അതിർത്തിക്കപ്പുറത്തേക്ക് എത്തിക്കുന്നത്. ടിഫിൻ ബോക്സുകളിൽ ഐഇഡി, ആർഡിഎക്സ് എന്നീ സ്ഫേടകവസ്തുക്കളാണ് ഉപയോ​ഗിക്കുന്നത്.

റിമോട്ട് കൺട്രോളോ ടൈമറോ ഉപയോ​ഗിച്ച് സ്ഫോടനം നടത്താൻ കഴിയുന്ന നാടൻ ബോംബുകളാണ് ഐഇഡി എന്ന ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്. തീവ്രവാദ സംഘടനകളും അക്രമികളും ചെറു സ്ഫോടനത്തിനായി ഉപയോ​ഗിക്കുന്ന സ്ഫോടന വസ്തുവാണ് ഐഇഡി. അമോണിയം നൈട്രേറ്റ് പോലെ എളുപ്പം ലഭിക്കുന്ന രാസവസ്തുക്കൾ ഉപയോ​ഗിച്ച് ത​ദ്ദേശീയമായി നിർമ്മിക്കാൻ കഴിയുന്നവയാണ് ഐഇഡി ബോംബുകൾ. കുപ്പിച്ചില്ല് പോലെ മുറിവേൽപ്പിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോ​ഗിച്ച് സ്ഫോടനത്തിന്റെ തീവ്രത വർധിപ്പിക്കാൻ കഴിയുന്നതാണ്.

Story Highlights: Kalamassery Bomb attack what is Tiffin box bomb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here