Advertisement

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്

October 30, 2023
Google News 1 minute Read
thiruvananthapuram attack 2 injury

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ സാമൂഹ്യവിരുദ്ധ ആക്രമണം. വീടുകൾക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാർ തല്ലി തകർത്തതായും പരാതിയുണ്ട്.

ഒരു വാഹനത്തിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. പടക്കമെറിഞ്ഞ ശേഷം കാർ റിവേഴ്സ് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

Story Highlights: thiruvananthapuram attack 2 injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here